ചിലപ്പോള്‍
അതങ്ങനെയാണ്
കണ്ണും കാതുമില്ലാതെ...
പക്ഷെ,
എല്ലാം കണ്ടും കേട്ടും
കാലവും കോലവും
നോക്കാതെ...
എന്നാല്‍
എല്ലാമറിഞ്ഞ്
എനിയ്ക്കും
നിനക്കുമിടയില്‍
ഒരു വഴിച്ചൂട്ടുപോലെ
എരിഞ്ഞെരിഞ്ഞങ്ങനെ....
ചിലപ്പോള്‍
അതങ്ങനെതന്നെയാണ്
വാള്‍വെട്ടേറ്റ
ശിരോരേഖയെ
പെരുവഴിയാക്കി
എന്നിലേയ്ക്കും
നിന്നിലേയ്ക്കും
നടന്നടുത്ത്....
അതങ്ങനെയങ്ങനെ....
പറഞ്ഞുവന്നത്,
എന്‍റെയും നിന്‍റെയും
പ്രണയത്തെക്കുറിച്ചല്ല;
കൊല്ലപ്പെട്ടതിനെപ്പറ്റിയാണ്....
കൊല്ലപ്പെട്ട
അതിനെപ്പറ്റിത്തന്നെ....
മഞ്ഞും മഴയും
വെയിലും കാറ്റുമേറ്റ്
മണ്ണില്‍ കിളിര്‍ത്തുകിടക്കുന്ന
അതിനെപ്പറ്റിത്തന്നെ....
No comments:
Post a Comment