വിരല്‍ മുറിച്ച്
അക്ഷരം കോറിയിട്ട
ഒടുവിലത്തെ കത്താണിത് ...
നിനവായും കനവായും
നാം പങ്കിട്ട
ദിനരാത്രങ്ങള്‍
നിന്റെ വിരുന്നര്‍യിലെ
ചില്ലലമാരയ്ക്കിന്നലങ്കാരം ...
ആരാണ്
അടുത്ത ഇരയെന്ന്‍
ഇഴഞ്ഞിഴഞ്ഞു വന്നേ
ചോദിപ്പൂ കാലം ...
നനവും നിനവുമില്ലാത്ത
ജനതയ്ക്കെന്തി-
നാകുലതകലെന്നാ
ഇഴയും ജന്തു...
ഇനി സ്നേഹമളക്കുന്നത്
അണുമാപിനി കൊണ്ടെന്നു
ചങ്ങാതി...
അതിനാല്‍ സുഹൃത്തേ,
ആദ്യ കാഴ്ചയില്‍
നിന്റെ പുറം കാണുന്നു ഞാന്‍
പിന്നത്തേതില്‍ വശങ്ങളും...
അപ്പോഴും
ഒരിയ്ക്കലും കാണാനാവാതെ
നിന്റെ (എന്റെയും) അകങ്ങള്‍ ....
No comments:
Post a Comment