അടക്കം ചെയ്യപ്പെട്ടവന്‍
തന്നുപോയ
അവസാനത്തെ
ചോദ്യമാകുന്നു
പുഷ്പ ചക്രവും
ശബ്ദഘോഷവുമില്ലാതെ
കടന്നുപോയ
ഒരനാഥന്റെ
അന്ത്യയാത്രയുടെ
വഴിത്താരയാകുന്നു
ഭരണഘടനയാല്‍
തൂക്കിലേറ്റപ്പെട്ടവന്റെ
ബാക്കിപത്രമാകുന്നു
മഞ്ഞും മഴയും
വെയിലും കാറ്റും
സാക്ഷിയായി
റെയില്‍പാളത്തില്‍
ഒടുങ്ങിയ
കമിതാക്കളുടെ
കാത്തുവയ്ക്കപ്പെട്ട
മനസ്സാകുന്നു....
അവള്‍ എന്നോടു
പറയുകയായിരുന്നു ....
ഈ ചെമ്പരത്തിപൂവ്
ആചാരവെടികള്‍ക്കുള്ള
അന്ത്യശാസനമാകുന്നു
അണക്കെട്ടിന്റെ
ഉയര്‍ച്ചയില്‍
ചിതറിപ്പോയവന്റെ
വാരിയെല്ലാകുന്നു
ലോകം ചുമക്കുന്ന
തോലെല്ലിന്റെ
രൌദ്രമാകുന്നു
ഉച്ചയൂണും ഉറക്കവുമായി-
ക്കഴിയുന്നവന്റെ
നേര്‍ക്കുള്ള പ്രളയമാകുന്നു
അവള്‍ പിന്നെയും
പറയുകയായിരുന്നു ...
രാത്രി,
എന്റെ കിനാവ് നിറഞ്ഞു
ഒരു ചെമ്പരത്തിക്കാട് പൂത്തു ....!
good poem madan..you write well...continue...
ReplyDelete