Sunday, November 7, 2010

വിസിറ്റിംഗ് കാര്‍ഡ്

നടന്നേ പോകുക
ചെളി കാലില്‍
പുരളാതെ...
കാല്‍ ചെളിയില്‍
പൂഴാതെ ...
മണ്ണില്‍ വിരല്‍ചിത്രങ്ങള്‍
ഏതുമേ കൊറാതെ; പോറാതെ
വഴി നടന്നേ പോകുക ...

ജലജന്യമായ ജീവന്‍
ജഡഭരിതമാകുവോളം
ഈ വഴി നടന്നേ പോവുക ...


മലര്‍ന്നേ കിടക്കുക
കനവു കണ്ണില്‍ പൂക്കാതെ
കണ്ണ് കനവില്‍ കായ്ക്കാതെ
നിനവരയില്‍
വെളിച്ചപ്പാടേതുമേ
കേറാതെ; നീറാതെ
മലര്‍ന്നേ കിടക്കുക ...

മൃതജീര്‍ണ്ണമായ ജന്മം
ശവഘോഷയാത്രയാകാന്‍
അങ്ങനെ മലര്‍ന്നേ കിടക്കുക ...

നിവര്‍ന്നേ നില്‍ക്കുക
നട്ടെല്ലില്‍ നീ നിറയാതെ
നിന്നില്‍ നട്ടെല്ലും
ഉറയാതെ
വേരിന്റെ
വിനയ സഞ്ചാരങ്ങലേതുമേ
വയ്യാതെ; പയ്യാതെ
നിവര്‍ന്നേ നില്‍ക്കുക

വഴിപ്രതിമയെന്നു ലോകം
അടയാലമാക്കുവോളം
അങ്ങനെ
നിവര്‍ന്നേ നില്‍ക്കുക ...

അതിരൌദ്രമാണ് കാലം
അടയാളമേതുമാകാ .....!




No comments:

Post a Comment