Monday, December 6, 2010

ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്നത്

ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്നാണ്
നാട്ടുവാര്‍ത്ത

സംഭവിച്ചത് ഇതാണ്
അവരുടെ കൈയില്‍
പണിയായുധങ്ങള്‍
ഉണ്ടായിരുന്നു
തോക്കും ലാത്തിയും
ജലപീരങ്കിയും എല്ലാമെല്ലാം ...


ഞാന്‍
അവരെ
അകത്തേയ്ക്ക് ക്ഷണിച്ചു

കോലായിലിരുന്നു
അവര്‍
ചായയും പഴവും
കഴിച്ചു


പഴത്തോല്‍
അവര്‍ കൊണ്ടുപോയി ...